Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vineeth Sreenivasan

ശ്രീ​നി​വാ​സ​ന്‍റെ 40-ാം ച​ര​മ​ദി​ന​ത്തി​ൽ അ​ഗ​തി​മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ച് വിനീതും ധ്യാനും

ശ്രീ​നി​വാ​സ​ന്‍റെ 40-ാം ച​ര​മ​ദി​ന​ത്തി​ൽ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി ഭാ​ര്യ വി​മ​ല​യും മ​ക്ക​ളാ​യ വി​നീ​തും ധ്യാ​നും. എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി കാ​രി​ക്കോ​ടു​ള്ള ബെ​ത്‌​ല​ഹേം ജി​യാ​ട്രി​ക് കെ​യ​ർ ഹോ​മി​ലാ​ണ് കു​ടും​ബ​സ​മേ​തം ഇ​വ​രെ​ത്തി​യ​ത്.

ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ വി​മ​ല, മ​ക്ക​ളാ​യ വി​നീ​ത്, ഭാ​ര്യ ദി​വ്യ, ധ്യാ​ൻ, ഭാ​ര്യ അ​ർ​പ്പി​ത ഇ​രു​വ​രു​ടെ​യും കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു വൃ​ദ്ധ​സ​ദ​ന​ത്തി​ലെ​ത്തി​യ​ത്.

അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഒ​രു​പാ​ട് സ​മ​യം ചി​ല​വ​ഴി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കി​യാ​ണ് കു​ടും​ബം മ​ട​ങ്ങി​യ​ത്.

ഡി​സം​ബ​ർ 20നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ അ​ന്ത്യം. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ങ്ങ​ളെ അ​സാ​ധാ​ര​ണ മി​ഴി​വോ​ടെ അ​വ​ത​രി​പ്പി​ച്ച തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

Movies

ഫീ​ൽ ഗു​ഡ്ഡി​ന് വി​ട, ഇ​നി ആ​ക്ഷ​ൻ ത്രി​ല്ല​ർ; വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ക​രം ഫ​സ്റ്റ്ലു​ക്ക്

വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ക​രം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. നോ​ബി​ൾ ബാ​ബു തോ​മ​സ് നാ​യ​ക​നാ​വു​ന്ന ചി​ത്രം ആ​ക്ഷ​ൻ ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​താ​ണ് എ​ന്നാ​ണ് സൂ​ച​ന.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ നോ​ബി​ൾ ബാ​ബു​വാ​ണ് നാ​യ​ക​ൻ. മെ​രി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യ​വും വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ഹാ​ബി​റ്റ് ഓ​ഫ് ലൈ​ഫും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

ഹൃ​ദ​യം, വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മെ​രി​ലാ​ൻ​ഡി​ന്‍റെ തി​രി​ച്ചു​വ​ര​വി​ൽ ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. തി​ര എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​നീ​ത് ഒ​രു​ക്കു​ന്ന ത്രി​ല്ല​ർ സി​നി​മ​യാ​ണി​ത്.

ജോ​ർ​ജി​യ, റ​ഷ്യ​യു​ടെ​യും അ​സ​ർ​ബൈ​ജാ​ന്‍റെ​യും അ​തി​ർ​ത്തി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. 2024 ഏ​പ്രി​ൽ മു​ത​ൽ ഒ​രു വ​ർ​ഷ​മെ​ടു​ത്താ​ണ് ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി പ്രി ​പ്രൊ​ഡ​ക്ഷ​ൻ‌ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഷിം​ല, ഛണ്ഡീ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ചു ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. ഒ​റ്റ ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ (കൊ​ച്ചി) ന​ട​ന്ന​ത്.

പൂ​ജ റി​ലീ​സാ​യി സെ​പ്റ്റം​ബ​ർ 25ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ജോ​മോ​ൻ ടി. ​ജോ​ൺ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന സി​നി​മ​യി​ൽ ഷാ​ൻ റ​ഹ്മാ​നാ​ണ് സം​ഗീ​തം.

ത​ട്ട​ത്തി​ൻ മ​റ​യ​ത്ത്, തി​ര, ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം വി​നീ​തി​നൊ​പ്പം ജോ​മോ​നും ഷാ​നും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ര​ഞ്ജ​ൻ എ​ബ്ര​ഹാ​മാ​ണ് എ​ഡി​റ്റിം​ഗ്. നാ​യ​ക​നാ​യ നോ​ബി​ൾ ബാ​ബു തോ​മ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത്. ‘ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം’ നി​ർ​മി​ച്ച നോ​ബി​ൾ ബാ​ബു ഹെ​ല​ന്‍റെ ര​ച​യി​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു. ഹെ​ല​നി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.

ഓ​ഡ്രി മി​റി​യ​വും രേ​ഷ്മ സെ​ബാ​സ്റ്റ്യ​നു​മാ​ണ് നാ​യി​ക​മാ​ർ. മ​നോ​ജ് കെ. ​ജ​യ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ബാ​ബു​രാ​ജ്, വി​ഷ്ണു ജി. ​വാ​രി​യ​ർ, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

സം​വി​ധാ​യ​ക​ൻ കെ. ​മ​ധു​വി​ന്‍റെ മ​ക​ളും മ​രു​മ​ക​നു​മാ​യ പാ​ർ​വ​തി കെ. ​മ​ധു​വും മാ​ധ​വ് ര​മേ​ശു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ​മാ​ർ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ശ്രാ​വ​ൺ കൃ​ഷ്ണ​കു​മാ​ർ. മാ​ക്ക് ഈ​റാ​ക്‌​ലി മ​ക്ക​ത്സാ​റീ​യ (മാ​ക്ക് പ്രൊ​ഡ​ക്ഷ​ൻ​സ്) ആ​ണ് ജോ​ർ​ജി​യ​യി​ലെ ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ. വ​സ്ത്രാ​ല​ങ്കാ​രം: മാ​ഷ​ർ ഹം​സ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: സ​ജീ​വ് ച​ന്ദി​രൂ​ർ, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ: ഷാ​രൂ​ഖ് റ​ഷീ​ദ്, സം​ഘ​ട്ട​നം: ല​സാ​ർ വ​ർ​ദു​ക​ദ്സെ, നോ​ബി​ൾ ബാ​ബു തോ​മ​സ്, ഈ​റാ​ക്‌​ലി സ​ബ​നാ​ഡ്സെ, പ്രൊ‍​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: വി​നോ​ദ് ര​വീ​ന്ദ്ര​ൻ, ക​ലാ​സം​വി​ധാ​നം: അ​രു​ൺ കൃ​ഷ്ണ, മേ​ക്ക​പ്പ്: മ​നു മോ​ഹ​ൻ, ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​ഭ​യ് വാ​രി​യ​ർ, സ്റ്റി​ൽ​സ്: അ​നൂ​പ് ചാ​ക്കോ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ൾ: വി​ജേ​ഷ് ര​വി, ടി​ൻ​സ​ൺ തോ​മ​സ്.

Movies

ഇ​നി​യാ​ണെ​ന്‍റെ ഷോ; ​മാ​സ് കോ​മ​ഡി​യു​മാ​യി ദി​ലീ​പി​ന്‍റെ "ഭ​ഭ​ബ'; ടീ​സ​ർ

ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ധ​ന​ഞ്ജ​യ് ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ‘ഭ​ഭ​ബ’ സി​നി​മ​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു.

വി​നീ​ത് ശ്രീ​നി​വാ​സ​നും ധ്യാ​ൻ ശ്രീ​നി​വാ​സ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യു​ണ്ടെ​ന്ന സൂ​ച​ന​യും ടീ​സ​ർ ന​ൽ​കു​ന്നു.ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ധ​ന​ഞ്ജ​യ് ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ‘ഭ​ഭ​ബ’ സി​നി​മ​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. വി​നീ​ത് ശ്രീ​നി​വാ​സ​നും ധ്യാ​ൻ ശ്രീ​നി​വാ​സ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യു​ണ്ടെ​ന്ന സൂ​ച​ന​യും ടീ​സ​ർ ന​ൽ​കു​ന്നു.

ന​ടി നൂ​റി​ൻ ഷെ​രീ​ഫും ഭ​ർ​ത്താ​വ് ഫാ​ഹിം സ​ഫ​റും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. 

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യി നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ഭ​ഭ​ബ​യു​ടെ സം​വി​ധാ​യ​ക​ൻ ധ​ന​ഞ്ജ​യ് ശ​ങ്ക​ര്‍.

വ​മ്പ​ൻ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ത​മി​ഴ് സി​നി​മ​ക​ളി​ലെ നൃ​ത്ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ സാ​ന്‍റി മാ​സ്റ്റ​റും, കോ​മെ​ഡി​യ​ൻ റെ​ഡ്‌​ഡി​ൻ കിം​ഗ്സി​ലി​യും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ബാ​ലു വ​ർ​ഗീ​സ്, ബൈ​ജു സ​ന്തോ​ഷ്‌, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ശ​ര​ണ്യ പൊ​ൻ​വ​ർ​ണ്ണ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള താ​ര​ങ്ങ​ൾ.

പൂ​ർ​ണ​മാ​യും മാ​സ് കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ത് ദി​ലീ​പും വി​നീ​ത് ശ്രീ​നി​വാ​സ​നു​മാ​ണ്. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ബൈ​ജു സ​ന്തോ​ഷ്, ബാ​ലു വ​ർ​ഗീ​സ്, സ​ലിം കു​മാ​ർ, അ​ശോ​ക​ൻ, ദേ​വ​ൻ, ബി​ജു പ​പ്പ​ൻ, ജി. ​സു​രേ​ഷ് കു​മാ​ർ, നോ​ബി, വി​ജ​യ് മേ​നോ​ൻ, റി​യാ​സ് ഖാ​ൻ, സെ​ന്തി​ൽ കൃ​ഷ്ണാ, റെ​ഡി​ൻ കിം​ഗ്സി​ലി(​ത​മി​ഴ്), ഷ​മീ​ർ ഖാ​ൻ (പ്രേ​മ​ലു ഫെ​യിം) ഷി​ൻ​സ്, ശ​ര​ണ്യ പൊ​ൻ വ​ണ്ണ​ൻ, നൂ​റി​ൻ ഷെ​റീ​ഫ്, ധ​ന​ശ്രീ, ല​ങ്കാ ല​ഷ്മി, പ്ര​ശ​സ്ത കോ​റി​യോ​ഗ്രാ​ഫ​ർ സാ​ൻ​ഡി എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

തി​ര​ക്ക​ഥ ഫാ​ഹിം സ​ഫ​ർ–​നൂ​റി​ൻ ഷെ​രീ​ഫ്. ഗാ​ന​ങ്ങ​ൾ കൈ​ത​പ്രം, വി​നാ​യ​ക് ശ​ശി​കു​മാ​ർ, മ​നു മ​ഞ്ജി​ത്ത്. സം​ഗീ​തം ഷാ​ൻ റ​ഹ്മാ​ൻ. ഛായാ​ഗ്ര​ഹ​ണം അ​രു​ൺ മോ​ഹ​ൻ. എ​ഡി​റ്റിം​ഗ് ര​ഞ്ജ​ൻ ഏ​ബ്ര​ഹാം. ക​ലാ​സം​വി​ധാ​നം നി​മേ​ഷ് താ​നൂ​ർ.
കോ ​പ്രൊ​ഡ്യൂ​സേ​ർ​സ് വി.​സി. പ്ര​വീ​ൺ, ബൈ​ജു ഗോ​പാ​ല​ൻ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ കൃ​ഷ്ണ​മൂ​ർ​ത്തി. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സു​രേ​ഷ് മി​ത്ര​ക്ക​രി. വ​ൻ മു​ത​ൽ മു​ട​ക്കി​ൽ ഒ​രു​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, പൊ​ള്ളാ​ച്ചി ഭാ​ഗ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും. വാ​ർ​ത്താ പ്ര​ച​ര​ണം വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Latest News

Up